Kerala Malayalam Song Lyrics Page 1 | പാട്ടുപുസ്തകം കേരള മലയാളം പാട്ടിന്റെ വരികൾ പേജ് 1
malayalam 18730
കദളിവാഴക്കയ്യിലിരുന്ന് കാക്കയിന്നു വിരുന്നുവിളിച്ച്
വിരുന്നുകാരാ വിരുന്നുകാരാ വിരുന്നുകാരാ വന്നാട്ടേ
മാരനാണ് വരുന്നതെങ്കില്‍ ….
മാരനാണ് വരുന്നതെങ്കില്‍ മധുരപ്പത്തിരി വെക്കേണം
മാവുവേണം വെണ്ണവേണം പൂവാലിപ്പശുവേ പാല്‍തരണം
കദളിവാഴക്കയ്യിലിരുന്ന് ….
സുന്ദരനാണ് വരുന്നതെങ്കില്‍ ….
സുന്ദരനാണ് വരുന്നതെങ്കില്‍ സുറുമയിത്തിരിയെഴുതേണം
കാപ്പുവേണം കാല്‍ത്തളവേണം കസവിന് തട്ടം മേലിടണം
വയസ്സനാണ് വരുന്നതെങ്കില്‍ അയിലേം ചോറും നല്കേണം
ഇടയ്ക്കിടയ്ക്ക് വെറ്റിലതിന്നാന്‍ ഇടിച്ചിടിച്ച് കൊടുക്കണം
കദളിവാഴക്കയ്യിലിരുന്ന് ……
Kerala Malayalam Song Lyrics Page 2 | പാട്ടുപുസ്തകം കേരള മലയാളം പാട്ടിന്റെ വരികൾ പേജ് 2
malayalam 18730
തള്ളാനും കൊള്ളാനും നീയാരുമൂഢാ?
വല്ലാത്ത വ്യാമോഹമല്ലോ മനസ്സില്‍
വേണ്ട വേണ്ട വിഷാദം സഹോദരീ
അള്ളാഹുവിന് പാദതാരില്‍പ്പതിക്കു
തള്ളില്ലൊരാളും തടയില്ലൊരാളും
മരുഭൂവില്‍ പാന്ഥനു തണലാകുമള്ളാ
ഇണപോയ കുരുവിക്കും തുണയാകുമള്ളാ
മുത്തുനബി മുഹമ്മദ് മുസ്തഫാ മുന്നം
മെക്കയില്‍ ജന്മമെടുത്ത നാളില്‍
പിതാവബ്ദുള്ള മണ്മറഞ്ഞു
മാതാവാമിനയും വേര്‍പിരിഞ്ഞു
അള്ളാഹുവിന് കല്‍പ്പനയായ്
ഹലിമാവിന് കണ്മണിയായ്
അബൂതാലിബിന് പോറ്റുപൊന്മകനായ്
വളര്‍ന്നതുപോലെ
കൈവന്ന നിന് കുഞ്ഞു കനിയായ് വളരാന്‍
കനിവോടെ വഴികാട്ടും കരുണാസ്വരൂപന്‍
മാതാപിതാക്കള്‍ക്കും ആദിപിതാവാം
ആധാരമാ റസൂലള്ളാഹുവല്ലോ
Kerala Malayalam Song Lyrics Page 3 | പാട്ടുപുസ്തകം കേരള മലയാളം പാട്ടിന്റെ വരികൾ പേജ് 3
malayalam 18730
രാരിരോ..രാരാരിരോ
ആരോമലാളേ..ആരീരരോ..
ആനന്ദക്കനിയേ..ആരീരരോ..
ആരോമലാളേ..ആരീരരോ..
ആനന്ദക്കനിയേ..ആരീരരോ..
ഖൽബിന്റെ കതിരേ..ആരീരരോ…
കൽക്കണ്ടക്കനിയേ..ആരീരരോ..
ഖൽബിന്റെ കതിരേ..ആരീരരോ…
കൽക്കണ്ടക്കനിയേ..ആരീരരോ..
രാരിരോ..രാരാരിരോ
Kerala Malayalam Song Lyrics Page 4 | പാട്ടുപുസ്തകം കേരള മലയാളം പാട്ടിന്റെ വരികൾ പേജ് 4
malayalam 18730
അപ്പം തിന്നാന്‍ തപ്പുകൊട്ട്
താമരക്കയ്യാല്‍ തപ്പുകൊട്ട്
പൂവിലെ വണ്ടിനാല്‍ തപ്പിനു തംബുരു
പുന്നാരം പാടീ തപ്പുകൊട്ട്
അപ്പം തിന്നാന്‍ തപ്പുകൊട്ട്
കിങ്ങിണികെട്ടിയ പിച്ചകം തുള്ളുമ്പോള്‍
ചേങ്ങിലമുട്ടി തപ്പുകൊട്ട്
ചൂളംവിളിക്കണ കുഞ്ഞിക്കുയിലിനു
താളം പിടിക്കാന്‍ തപ്പുകൊട്ട്
അപ്പം തിന്നാന്‍ തപ്പുകൊട്ട്….
കയ്യില്കിടക്കണ കല്ലുവളരണ്ടും
കൊഞ്ചിക്കിലുങ്ങാന് തപ്പുകൊട്ട്
ചെല്ലക്കിനാവിന് ചിറകടിപോലെ
മെല്ലേ മെല്ലേ തപ്പുകൊട്ട്
അപ്പം തിന്നാന്‍ തപ്പുകൊട്ട്….
തപ്പും കൊട്ടിത്തരിവളയും പൊട്ടി
തങ്കക്കയ്യുകള് നൊന്തുപോയാല്
കയ്യില്‍ നിറച്ചും കുഞ്ഞിനുകിട്ടും
കാരോലപ്പം നെയ്യപ്പം
അപ്പം തിന്നാന്‍ തപ്പുകൊട്ട്….
Kerala Malayalam Song Lyrics Page 5 | പാട്ടുപുസ്തകം കേരള മലയാളം പാട്ടിന്റെ വരികൾ പേജ് 5
malayalam 18730
വെളിക്കുകാണുമ്പം നിനക്കുഞാനൊരു
പരുക്കന്‍ മുള്ളുള്ള മുരിക്ക്
കളിയല്ലെന്നുടെ കരള്‍ തുറക്കുമ്പം
കരിക്കുനല്ലൊരു കരിക്ക്
പറകയല്ല ഞാന്‍ കള്ളം - തുറന്നു നോക്കുകെന്നുള്ളം
നിറച്ചുമുണ്ടെടീ നിനക്കു മോന്തുവാന്‍
മധുരച്ചക്കരവെള്ളം
പയുത്തമാങ്ങതന് മുയുത്തൊരണ്ടിയില്
ഇരിക്കും വണ്ടിനെപ്പോലെ
മനസ്സിനുള്ളിലെ നിനവില്ക്കേറി നീ
കരണ്ടുതിന്നണ് ബാലേ
ചവറ്റിലക്കിളിപോലെ ചിലക്കയാണു ഞാന്‍ മോളേ
കറപ്പുതിന്നണ പതിവുമുട്ടിയ കാസരോഗിയെപ്പോലെ
വയനാട്ടില്‍ പോയ് വിറച്ചുതുള്ളണ പനിപിടിച്ചപോല് പൊന്നെ
വയസ്സുകാലത്തിലെനിക്കു നിന്നില്‍ മോഹം വന്നുപോയ് പെണ്ണേ
മാറണമെന്റെ ശീട്ട് -മരുന്നുനിന്റെ വാക്ക്
തലകുലുക്കെടിയുടനെ കല്യാണ
ക്കുറികുറിക്കണമെനിക്ക്
Kerala Malayalam Song Lyrics Page 6 | പാട്ടുപുസ്തകം കേരള മലയാളം പാട്ടിന്റെ വരികൾ പേജ് 6
malayalam 18730
പാലാണ് തേനാണെന്‍ ഖല്‍ബിലെപ്പൈങ്കിളിക്ക്
പഞ്ചാരക്കുഴമ്പാണ് നീ എന്‍ സൈനബാ
പഞ്ചാരപ്പാല്‍ക്കുഴമ്പാണ് നീ
(പാലാണ് തേനാണെന്‍…)
കൂട്ടിന്നു നീവരുമോ പാട്ടുമായ് നീ വരുമോ
മറ്റാരുമില്ലകിളിക്കൂടിതില് ….
കൂട്ടിന്നു നീവരുമോ പാട്ടുമായ് നീ വരുമോ
മറ്റാരുമില്ലകിളിക്കൂടിതില് …ഇന്നു
മറ്റാരുമില്ല കിളിക്കൂടിതില്‍
(പാലാണ് തേനാണെന്‍ …..)
കാടെല്ലാം പൂത്തുപൂത്തു കൈലിചുറ്റണകാലത്ത്
കാണാമെന്നോതിയില്ലേ സൈനബാ…തമ്മിൽ
കാണാമെന്നോതിയില്ലേ സൈനബാ..
പൊയ്കകള്‍ താമരയാല്‍ പൊട്ടുകുത്തണ നേരത്ത്
പോരാമെന്നോതിയില്ലേ സൈനബാ? -വന്ന്
ചേരാമെന്നോതിയില്ലേ സൈനബാ?
നിന്നെക്കിനാവുകണ്ട് നിന്നെയും കാത്തുകൊണ്ട്
എന്നുള്ളിലിരിപ്പാണെന്‍ പൈങ്കിളീ -നിത്യം
എന്നുള്ളിലിരിപ്പാണെന്‍ പൈങ്കിളീ
(പാലാണ് തേനാണെന്‍ …..)
Kerala Malayalam Song Lyrics Page 7 | പാട്ടുപുസ്തകം കേരള മലയാളം പാട്ടിന്റെ വരികൾ പേജ് 7
malayalam 18730
കുയിലേ കുയിലേ കുഴലെവിടെ പാട്ടെവിടെ?
കാട്ടുമലരെ കവിളിനു കുങ്കുമമെവിടെ?
എന്‍ കിങ്ങിണിയെവിടെ?
കിനാവുതന്നുടെ സാമ്രാജ്യത്തില്‍ കിരീടധാരണമായി
കുയിലേ കുയിലേ കുഴലെവിടെ പാട്ടെവിടെ?
കുയിലിനു പാടാനിണവേണം തുണവേണം
കളകളമുയരും വനനദിതന് ശ്രുതിവേണം
കൈത്താളം വേണം
പാടിടും കുയിലന്നേരം തന്
പ്രേമതരളിതഗാനം
Kerala Malayalam Song Lyrics Page 8 | പാട്ടുപുസ്തകം കേരള മലയാളം പാട്ടിന്റെ വരികൾ പേജ് 8
malayalam 18730
സ്ത്രീ : എന്‍ കണ്ണിന്റെ കടവിലടുത്താല്‍
കാണുന്ന കൊട്ടാരത്തില്‍
പ്രാണന്റെ നാടുഭരിക്കണ സുല്‍ത്താനുണ്ടു്
പാടിയാടി നാടുവാഴണ സുല്‍ത്താനുണ്ടു്
ഒരു സുല്‍ത്താനുണ്ടു്
പുരു: എന്‍ കരളിന്റെ കതകുതുറന്നാല്‍
കാണുന്ന പൂങ്കാവിങ്കല്
മാണിക്ക മണിയറതന്നില് റാണിയുണ്ടു്
നാണമോടെ വീണമീട്ടണ റാണിയുണ്ടു്
മധുവാണിയുണ്ടു്
സ്ത്രീ: മലര്‍ത്തിങ്കള്‍ വിരിയുന്ന മധുമയരാവില്‍
മാമ്പൂപൊഴിയുന്ന മകരനിലാവില്‍ (2)
ഞാനെന്റെ സുല്‍ത്താനൊരു മാലനല്കീടും
പൂമാല നല്കീടും
…. കണ്ണിന്റെ
പുരു: മടുമണം ചൊരിയുന്ന മധുരക്കിനാവില്‍
മായക്കുതിരകള്‍ വലിക്കുന്നതേരില്‍
അന്നേരം റാണിയെ ഞാന്‍ കൊണ്ടുപോയീടും
ദൂരെ കൊണ്ടുപോയീടും
…. കണ്ണിന്റെ
സുല്‍ത്താനും റാണിയുമായി സൌന്ദര്യ സാമ്രാജ്യത്തില്‍
പൊന്താരപ്പൂക്കള് തേടി പറന്നുപോകും
എന്നും പറന്നുപോകും എന്നും പറന്നു പോകും
Kerala Malayalam Song Lyrics Page 9 | പാട്ടുപുസ്തകം കേരള മലയാളം പാട്ടിന്റെ വരികൾ പേജ് 9
malayalam 18730
നിത്യസഹായ നാഥേ….
പ്രാര്‍ത്ഥിക്ക ഞങ്ങള്‍ക്കായ് നീ…
നിന്മക്കള് ഞങ്ങള്‍ക്കായ് നീ….
പ്രാര്‍ത്ഥിക്ക സ്നേഹ നാഥേ
കന്യാമറിയമേ വിണ്ണിലെ രാജ കന്യകേ ദൈവ മാതാവേ
മുട്ടുകുത്തുന്നൊരീ ഞങ്ങള്‍ തന് പാപത്തിന്
മുക്തിക്കായ് പ്രാര്‍ത്ഥിക്ക നീ
കന്യാമറിയമേ വിണ്ണിലെ രാജ കന്യകേ ദൈവ മാതാവേ
ഉണ്ണിമിശിഹായേ സ്നേഹിച്ചു പോറ്റിയ
വന്ദ്യമാം തൃക്കൈകളേ
നീട്ടുക നീട്ടുക നിന്മക്കള് ഞങ്ങള്‍ക്ക്
നിത്യസഹായമേകാന്
കന്യാമറിയമേ വിണ്ണിലെ രാജ കന്യകേ ദൈവ മാതാവേ
എത്രയും ദയയുള്ള മാതാവേ ഞങ്ങളെ
നിത്യവും താങ്ങേണമേ
ചോദിച്ചോര്‍ക്കെല്ലാം കൊടുക്കുന്ന കൈകളാല്‍
വേദന മാറ്റേണമേ
കന്യാമറിയമേ വിണ്ണിലെ രാജ കന്യകേ ദൈവ മാതാവേ
Kerala Malayalam Song Lyrics Page 10 | പാട്ടുപുസ്തകം കേരള മലയാളം പാട്ടിന്റെ വരികൾ പേജ് 10
malayalam 18730
കണ്ണീരെന്തിനു വാനമ്പാടി
മണ്ണു മണ്ണായ് മറയുമ്പോള്‍
ലാ ഇലാഹാ ഇല്ലല്ലാ (4)
വിതച്ചതെല്ലാം കയ്യിലെടുപ്പതു
വിധിയുടെ വെറുമൊരു വിളയാട്ടം
വൃഥാവില്‍ മനുജന് കേണാലും മൃതി
വിട്ടുതരില്ലാ കൈനീട്ടം
ലാ ഇലാഹാ ഇല്ലല്ലാ (4)
തൊട്ടിലില്‍ നിന്നും ചുടലവരേക്കും
ഒട്ടേറെയില്ലാ വഴിമനുജാ
ചരണം തെല്ലു പിഴച്ചാല്‍ വീശും
മരണം പാഴ്വല ഹേ സഹജാ
ആടുംജീവിതനാടകമിതിനുടെ
ആദിയുമന്തവുമള്ളാഹു… അള്ളാഹു..
ആദിയുമന്തവുമള്ളാഹു.. അള്ളാഹു
Kerala Malayalam Song Lyrics Page 11 | പാട്ടുപുസ്തകം കേരള മലയാളം പാട്ടിന്റെ വരികൾ പേജ് 11
malayalam 18730
കഥപറയാമെന് കഥപറയാം
കണ്ണീരിലെഴുതിയ കഥപറയാം
കാലക്കടലിന്‍ തീരത്തിലൊരുനാള്
കളിയാടീയിരുഹൃദയങ്ങള്
മധുരിതജീവിതാശകളാലേ
മണ്കോട്ടകെട്ടി ഹൃദയങ്ങള്‍ (2)
കണ്ണീര്കുടിച്ചാല് കൊതിതീരാത്തൊരു
ദുര്വിധിയൊരുനാളിതുകണ്ടു
തകര്‍ന്നു കോട്ടകള്‍ തകര്‍ന്നു സര്‍വ്വം
തള്ളിവരും കടല്ത്തിരയാലെ(2)
വേര്പിരിഞ്ഞുപോയുടലുകള് രണ്ടും
വേദനതന്നുടെ പ്രളയത്തില്‍
തേങ്ങുക തേങ്ങുക തെക്കന്‍ കാറ്റേ
തേങ്ങുക നീയെന്‍ പൂമ്പാറ്റേ(2)
Kerala Malayalam Song Lyrics Page 12 | പാട്ടുപുസ്തകം കേരള മലയാളം പാട്ടിന്റെ വരികൾ പേജ് 12
malayalam 18730
കൊഞ്ചുന്ന പൈങ്കിളിയാണ്
മൊഞ്ചുള്ള സുന്ദരിയാണ്
പൂമകള്‍ പുതുമാപ്പിളയ്ക്കൊരു
പൂന്തേന്‍ മൊഴിയാണ്
മൈലാഞ്ചൈച്ചാറണിയേണം
മാന്‍കണ്ണില്‍ മയ്യെഴുതേണം
താലിവേണം മാലവേണം
കൊരലാരം വേണം
മാപ്പിളയേ കൊണ്ടുവരുമ്പം
മലര്‍കൊണ്ട് മഞ്ചലുവേണം
കാപ്പണീച്ച് കൈകള്‍ കൊട്ടി പാട്ടും പാടേണം
കൊഞ്ചുന്ന പൈങ്കിളിയാണ്
കസവണിവിരിയിട്ട കട്ടിലു വേണം
മണമെഴുമകിലിന്റെ പുകപരത്തേണം
പലപല പനിനീരത്തറു വേണം
കൊഞ്ചുന്ന പൈങ്കിളിയാണ്
Kerala Malayalam Song Lyrics Page 13 | പാട്ടുപുസ്തകം കേരള മലയാളം പാട്ടിന്റെ വരികൾ പേജ് 13
malayalam 18730
പോരുനീ പൊന്മയിലേ
പോരുകെന്‍ കൊട്ടാരത്തില്‍
സര്‍വവിധ സൌഭാഗ്യത്തിന്
സമ്പന്ന റാണിയായി
മാപ്പുനല്‍കണം രാജന്
ഈ പുരുഷനെന് തോഴന്
ഇല്ലഞാന്‍ കൈവിടില്ലീ
പുല്ലാങ്കുഴല്‍ ഭവാനായി
മാപ്പുനല്‍കണം രാജന്
കനകക്കിരീടമല്ലേ കൈവന്ന ഭാഗ്യമല്ലേ
കരയാതെ കരയാതെ റാണി
മധുമാസരാക്കുയിലിന് മണിവീണ കേള്‍പ്പതില്ലെ
ചിരിതൂകി വിളയാടുനീ
കരയാതെ….
സുരലോകവാസവും എനിക്കുവേണ്ട
ഈ സുന്ദരമന്ദിരവും എനിക്കുവേണ്ട
മാമകജീവന്റെ ജീവനാം തോഴനുമാ
മായാമുരളിയും ഇല്ലെന്നാകില്
മായാമുരളിയും ഇല്ലെന്നാകില് ….
ഇല്ലാ വരില്ലിനി നൃത്തവും ഗാനവും
ഉല്ലാസവും എന്റെ കൊച്ചു കരളിതില്‍
കണ്ണുകാണാത്ത നിന്‍കാല്‍ക്കല്‍ വിട്ടേച്ചെന്
എന്റെ പൊന്നിന് മുരളി ഒടിഞ്ഞു തകര്‍ന്നു പോയ്
അള്ളാ……….
Kerala Malayalam Song Lyrics Page 14 | പാട്ടുപുസ്തകം കേരള മലയാളം പാട്ടിന്റെ വരികൾ പേജ് 14
malayalam 18730
ലങ്കയില്‍ വാണ സീതയിലെന്തോ
ശങ്ക ജനങ്ങള്‍ പറഞ്ഞു
രാജാ രാമന് പ്രജകള്‍ക്കായ് തന്
റാണിയെ കാട്ടില്‍ വെടിഞ്ഞു
പ്രാണപ്രിയയാം ജനകാത്മജയെ
കാണാതുള്ളു പിടഞ്ഞു
ഊണുമുറക്കവുമില്ലാതെന്നും
ഹൃദയം നൊന്തു കരഞ്ഞു
പുഷ്പതല്പങ്ങള്‍ വെടിഞ്ഞു രഘൂത്തമന്
ദര്‍ഭവിരിച്ചു കിടന്നു
നിത്യവും സീതാസ്മരണയ്ക്കു മുന്പില് തന്
ചിത്തമര്‍പ്പിച്ചു കഴിഞ്ഞു
രാമനെ മാത്രം ധ്യാനിച്ചും പ്രിയ
നാമം തന്നെ ജപിച്ചും
രാമനില്ല്ലാമര്പ്പിച്ചങ്ങനെ
ജാനകി കേണുകഴിഞ്ഞു
പൂജാപുഷ്പമിറുത്തും മാനിനു
പുല്ലുപറിച്ചു കൊടുത്തും
ആശ്രമവാടി നനച്ചും ജീവനില്‍
ആശനശിച്ചു വസിച്ചു
സ്വപ്നത്തിലെന്നും ശ്രീരാമനെക്കണ്ടവള്‍
ഞെട്ടിയുണര്‍ന്നെഴുന്നേല്‍ക്കും
ശൂന്യതയില്‍ നോക്കി കണ്ണീര് പൊഴിച്ചങ്ങു
വീണുതളര്ന്നു കിടക്കും
ഈവിധം ദുഃഖിച്ചു വാഴുന്നകാലത്ത്
പാരമൊരമ്മയായ് തീര്‍ന്നു
Kerala Malayalam Song Lyrics Page 15 | പാട്ടുപുസ്തകം കേരള മലയാളം പാട്ടിന്റെ വരികൾ പേജ് 15
malayalam 18730
രാരിരാരോ രാരിരോ രാരിരാരോ രാരിരോ
പാട്ടുപാടി ഉറക്കാം ഞാന്‍ താമരപ്പൂമ്പൈതലേ
കേട്ടു കേട്ടു നീയുറങ്ങെന്‍ കരളിന്റെ കാതലേ
കരളിന്റെ കാതലേ
നിന്നാല്‍ ഈ പുല്‍മാടം പൂമേടയായെടാ(2)
കണ്ണാണെ എനിക്കു സാമ്രാജ്യം കൈ വന്നെടാ
വന്നെടാ…
(പാട്ടുപാടി..)
രാജാവായ് തീരും നീ ഒരു കാലമോമനേ(2)
മറക്കാതെ അന്നു തന് താതന് ശ്രീരാമനേ
രാമനേ…
(പാട്ടുപാടി..)
രാരിരാരോ രാരിരോ രാരിരാരോ രാരിരോ….
രാരിരാരോ രാരിരോ രാരിരാരോ രാരിരോ